

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണലുകളുടെ കൗണ്‍സില്‍ (ഐ ബി പി സി), ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) എന്നിവയുമായി സഹകരിച്ച് അല്‍ മെസില റിസോര്‍ട്ടില്‍ റമദാന്‍ സുഹൂര്‍ സംഘടിപ്പിച്ചു. സുഹൂറിനിടെ ‘ഇന്ത്യയിലെ നിക്ഷേപ അവസരങ്ങള്‍’ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനവും നടന്നു. പ്രമുഖ ഖത്തരി ബിസിനസ് നേതാക്കള്‍, അംബാസഡര്‍മാര്‍, നയതന്ത്രജ്ഞര്‍, ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 250ലധികം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ുത്തുകാണിച്ചു. ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തേയും അദ്ദേഹം ഓര്‍മിപ്പിച്ചു.
