

കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍ സി പി കുവൈത്ത് കമ്മിറ്റി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈത്ത് 60-ാമത് നയതന്ത്ര വാര്‍ഷികത്തിന്റെയും ഭാഗമായി ‘ലോക് ഡൗണിന്റെ പ്രശ്‌നങ്ങളും ഇന്നത്തെ കുട്ടികളും’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. എന്‍ സി പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഒ എന്‍ സി പി കുവൈത്ത് പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അരുള്‍ രാജ് കെ വി സ്വാഗതം പറഞ്ഞു. യു കെ എം ആര്‍ സി പി സി എച്ച് സ്‌പെഷാലിറ്റി പീഡിയാട്രീഷന്‍ ഡോ. ഷാജു ഇടമന, സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സാമൂഹിക പ്രവര്‍ത്തകരായ അലക്‌സ് മാത്യു, നൂറുല്‍ ഹസ്സന്‍, ഫൈസല്‍, ഗഫൂര്‍ പിലാത്തറ, ഒ എന്‍ സി പി ജോയിന്റ് ട്രഷറര്‍ ശ്രീബിന്‍ ശ്രീനിവാസന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫന്‍, രവി മണ്ണായത്ത് എന്നിവരും സംഘടനാംഗങ്ങളും പങ്കെടുത്തു. ഒ എന്‍ സി പി ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു.
