

ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകനുമായ അബ്ദുല്‍ കരീം നന്തിക്ക് ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി.
മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന യൂണിറ്റ്, മേഖലാ ഭാരവാഹികളുടെ യോഗത്തില്‍ ഉപദേശകസമിതി അംഗം അബ്ദുല്ലക്കുട്ടി അരീക്കോട് അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു.

ഇസ്ലാഹി സെന്റര്‍ കൗണ്‍സില്‍ അംഗമായും യൂണിറ്റ്, മേഖലാ ഭാരവാഹി എന്ന നിലയിലും അബ്ദുല്‍ കരീം നന്തി ദീര്‍ഘകാലം സംഘടനയില്‍ പ്രവര്‍ത്തിച്ച കാര്യം യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് അലി, ട്രഷറര്‍ ഷമീം, ഭാരവാഹികളായ അശ്ഹദ് ഫൈസി, ഡോ. അബ്ദുല്‍ അസീസ്, ഷമീര്‍ വലിയവീട്ടില്‍, മുജീബ് മദനി, അലി ചാലിക്കര, അസ്ലം മാഹി എന്നിവര്‍ സംസാരിച്ചു.

