മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയിലാകെ 12 രോഗികള്‍

Web Desk
0 Min Read

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പൂനെ, പിംപ്രി-ചിഞ്ച്വാഡ് മേഖലയില്‍ നിന്നുള്ളവരാണ്.

city exchange

നൈജീരിയയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് പിംപ്രി- ചിഞ്ച്വാഡില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഫിന്‍ലാന്‍ഡില്‍ നിന്നെത്തിയ 47കാരനാണ് പൂനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 12 ആയി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!