ഔട്ട്റീച്ച് ഖത്തര്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ലോക ഓട്ടിസം ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് ഔട്ട്റീച്ച് ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഓട്ടിസം ബാധിച്ചവര്‍ക്കും മറ്റ് പ്രത്യേക കഴിവുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി ഇഫ്താര്‍ സംഘടിപ്പിച്ചു.

city exchange

ഇഫ്താറില്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും സമുദായ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ എജുക്കേഷന്‍ വിസ ആന്റ് കമ്യൂണിറ്റി അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍ ഓട്ടിസത്തെക്കുറിച്ചുള്ള അവബോധം പ്രസംഗത്തില്‍ അവതരിപ്പിക്കുകയും ഖത്തര്‍ ഔട്ട്റീച്ച് ടീമിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

പ്രത്യേക കഴിവുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മുഖ്യധാരാ സമൂഹത്തിന് തുല്യമായി കൊണ്ടുവരാനുള്ള ശ്രമത്തില്‍ അവരെ സേവിക്കുന്നതില്‍ തുടരാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

- Advertisement -
Ad image

പ്രസിഡന്റ് അവിനാഷ് ഗെയ്ക്വാദ് ഓട്ടിസത്തെക്കുറിച്ചും സമൂഹത്തിലെ പ്രത്യേക കഴിവുള്ളവരെക്കുറിച്ചും ബോധവല്‍ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ലക്ഷ്യത്തിലേക്കുള്ള ഔട്ട്റീച്ച് ഖത്തറിന്റെ പ്രത്യേക ശ്രമങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.

ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, യൂട്യൂബര്‍ നന്ദിനി, ജനറല്‍ സെക്രട്ടറിസമീര്‍ മൂസ എന്നിവര്‍ സംസാരിച്ചു.

ഇഫ്താറിന് ശേഷം ഔട്ട്റീച്ച് ഖത്തറിന്റെ പരിശീലനവും പിന്തുണയുമായി കുട്ടികളുടെ വിനോദ പരിപാടികളും അരങ്ങേറി.

ലക്ഷ്മി ചൊക്കലിംഗം, നവീന പ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള വോളണ്ടിയര്‍മാരുടെയും പരിശീലകരുടെയും സംഘമാണ് പരിപാടി ഏകോപിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!