

ആലുവ: കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ആശ്വാസമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ മണ്‍പാത്രത്തില്‍ വെള്ളം വെക്കുന്ന പക്ഷികള്‍ക്ക് ദാഹജലം പദ്ധതി തുടങ്ങി. വേനല്‍ കടുത്തതോടെ വെള്ളം കിട്ടാതെ പക്ഷികള്‍ അലയുകയാണ്.

പക്ഷികളും ജീവനുള്ളവരാണ്, അവര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ചുകൊണ്ടാണ് ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ പക്ഷികള്‍ക്ക് ദാഹജലം പദ്ധതി ആരംഭിച്ചത്.

ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് മണ്‍പാത്രത്തില്‍ വെള്ളം വെച്ചു കൊണ്ടു പക്ഷികള്‍ക്ക് ദാഹജലം പദ്ധതി ആരംഭിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, പി എസ് യൂസഫ്, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം മനു മൈക്കിള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പദ്ധതിക്കാവശ്യമായ മണ്‍പാത്രം ശ്രീമാന്‍ നാരായണന്‍ ആണ് നല്‍കുന്നത്.
ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലും പഞ്ചായത്ത് ലൈബ്രറി, പഞ്ചായത്തിന്റെ വിവിധ ഓഫീസുകള്‍, പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലും പക്ഷികള്‍ക്ക് ദാഹജലം പദ്ധതി നടപ്പിലാക്കുമെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി പദ്ധതി തുടരുകയാണെന്നും ചൂര്‍ണ്ണിക്കര പഞ്ചായത്ത് ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കും ലൈബ്രേറിയന്‍ സുനില്‍ കുമാറും പറഞ്ഞു.

