

കൊച്ചി: കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്റര്‍ കേരളത്തിലെ മറ്റു ചാപ്റ്ററുകളുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആള്‍ കേരള സി എം എ ചാപ്റ്റേഴ്സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാലക്കാട് ചാപ്റ്റര്‍ ജേതാക്കള്‍. തിരുവനന്തപുരം ചാപ്റ്ററാണ് റണ്ണേഴ്സ് അപ്.

ഇടപ്പള്ളി പ്രൈം ഇന്‍ഡോര്‍ ക്രിക്കറ്റ് ടര്‍ഫില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കൊച്ചിന്‍, മലപ്പുറം-കോഴിക്കോട് എന്നീ ചാപ്റ്ററുകളുടെ ടീമുകളാണ് മാറ്റുരച്ചത്.

നാല് മത്സരങ്ങളില്‍ നിന്ന് 192 റണ്‍സെടുത്ത അനീഷ് എസ് മികച്ച ബാറ്ററും നാല് മത്സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ നേടിയ വിഷ്ണു എം വി നായര്‍ മികച്ച ബൗളറുമായി. ഇരുവരും തിരുവനന്തപുരം ചാപ്റ്റര്‍ താരങ്ങളാണ്.
രാവിലെ സി എം എ- എസ് ഐ ആര്‍ സി മുന്‍ ചെയര്‍മാന്‍ ശങ്കര്‍ പി പണിക്കര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി വി, സെക്രട്ടറി രഞ്ജിനി ആര്‍, എസ് ഐ ആര്‍ സി അംഗം പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സമാപന ചടങ്ങില്‍ എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സി എം എ പി ശിവകുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

