

കൊച്ചി: ടെക്നോപാര്‍ക്കിലെ ഏര്‍ലി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന്‍ റിസേര്‍ച്ച് സ്റ്റാര്‍ട്ടപ്പായ ജൂനിയര്‍ ഡെക് 25ന്റെ ഒന്നാംഘട്ട ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. ചലച്ചിത്ര താരം അനു സിത്താര, രാജ്യാന്തര ബിസിനസ് കോച്ച് ഡോ. അനില്‍ ബാലചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ജൂനിയര്‍ ഡെക് ഗ്ലോബല്‍ ഉദ്ഘാടനം ഡിസംബര്‍ 25ന് ദുബായില്‍ നടക്കുമെന്ന് ജൂനിയര്‍ ടെക് 25 സി ഇ ഒ അജീഷ് രവീന്ദ്രന്‍ പറഞ്ഞു.

രണ്ടായിരത്തിലേറെ രക്ഷിതാക്കള്‍ ജൂനിയര്‍ ഡെക്കിന്റെ ഭാഗമായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തിലാകെ അന്‍പതിലേറെ ഫ്രാഞ്ചൈസികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാരടക്കമുള്ളവര്‍ ഡെക് ക്ലബിന്റെ ഭാഗമായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടുകുടുംബം ഇല്ലാതായതോടെ കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്ന് അനു സിത്താര പറഞ്ഞു. മറ്റുള്ളവര്‍ എന്ത് കരുതും എന്ന ചിന്തയാണ് നമ്മളെ നശിപ്പിക്കുന്നതെന്ന് രാജ്യാന്തര ബിസിനസ് കോച്ച് ഡോ. അനില്‍ ബാലചന്ദ്രന്‍ പറഞ്ഞു.
അഞ്ജന അനീഷ്, ഡോ. ജ്യോതി, ഡോ. മീര, ഡോ. കിരണ്‍ നായര്‍, പ്രസന്ന രാജീവ്, മരിയം സെല്‍വ, ആര്‍ എസ് റജീന, എസ്പാനിയോ ഈവന്റ്സ് സി ഇ ഒ എ ടി അന്‍വര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രഗത്ഭരായ ഡോക്ടര്‍മാര്‍, ചൈല്‍ഡ് എക്‌സ്‌പെര്‍ട്ടുകള്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സൂപ്പര്‍ പേരന്റിംഗ് ശില്പശാലയും നടന്നു. ഏര്‍ലി ചൈല്‍ഡ്ഹുഡ് എജ്യുക്കേഷന്റെ പ്രാധാന്യം, ഡെവലപ്മെന്റ് മൈല്‍സ്റ്റോണ്‍സ് ആന്‍ഡ് പ്രോസെസസ്, കുട്ടികളുടെ ചെറുപ്രായത്തില്‍ ന്യുട്രിഷ്യന്റെ റോള്‍, പേരന്റിംഗ് ആന്‍ഡ് ബിഹേവിയറല്‍ മാനേജ്മന്റ്, കളിപ്പാട്ടങ്ങളും അവയുടെ പ്രാധാന്യവും തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍മാരും വിദഗ്ധരും അടങ്ങിയ സമിതി ക്ലാസ്സുകള്‍ നയിച്ചു.
ഒന്നു മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികളുടെ പ്രാഥമിക ബാല്യകാല വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ പരിശീലന പരിപാടിയാണ് ജൂനിയര്‍ ഡെക്25 വാഗ്ദാനം ചെയ്യുന്നത്.
എ ഐ റോബോട്ട് ഡെവലപ്പ് ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ രാഹുല്‍ ജോണ്‍ അജു, സൈദ് ഹസന്‍ സൈഫി എന്നിവരെ ജൂനിയര്‍ ഡെക് 25-ന്റെ ഈ വര്‍ഷത്തെ യങ് എ ഐ ജീനിയസ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ച ഇമയ് മിഥുന്‍, പല്ലവി കൃഷണ, ഏറ്റവും പ്രായം കുറഞ്ഞ മലയാള ആങ്കര്‍ ഹെസ്സ മെഹക് എന്നീ കുട്ടികളെയും ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.

