

ദോഹ: ജപ്പാന് ഒന്നും നോക്കാനുണ്ടായിരുന്നില്ല, തോറ്റു പോകുമെന്ന് തോന്നിയ ഇടത്തു നന്നാണ് സ്‌പെയിനിനെ തോല്‍പ്പിപ്പ് പ്രീക്വാര്‍ട്ടറില്‍ ഇടം പിടിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജപ്പാന്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയത്.

കളി തുടങ്ങി പതിനൊന്നാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ജപ്പാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ സ്‌പെയിനിന് സാധിച്ചു. ആദ്യ പകുതി സ്‌പെയിനിന്റെ ഗോള്‍ മേധാവിത്വത്തില്‍ കഴിഞ്ഞു പോയെങ്കിലും രണ്ടാം പകുതിയുടെ തുടക്കം ജപ്പാന്റെ മറുപടി ഗോളോടെയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ മൂന്നാം മിനുട്ടില്‍ സമനിലയും അടുത്ത മൂന്നാം മിനുട്ടില്‍ ലീഡും നേടി കളി തങ്ങളിലേക്കെത്തിക്കാന്‍ ജപ്പാനായി.

നാല്‍പ്പത്തിയെട്ടാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ റിറ്റ്‌സു ഡാവോനും 51-ാം മിനുട്ടില്‍ ആവോ ടനാകയുമാണ് ജപ്പാന്റെ ഗോളുകള്‍ നേടിയത്. സ്‌പെയിനിനു വേണ്ടി 11-ാം മിനുട്ടില്‍ ആല്‍വാരോ മൊറാട്ടയാണ് ഗോള്‍ നേടിയത്. ജപ്പാനോട് തോറ്റെങ്കിലും ഗോള്‍ ശരാശരിയില്‍ സ്‌പെയിനും പ്രീക്വാര്‍ട്ടറിലെത്തി.

