വിവിയന്‍ കൊനാഡു അദ് ജെയി കളം നിറഞ്ഞു; ഗോകുലം കേരളയ്ക്ക് തിളങ്ങുന്ന ജയം

Web Desk
2 Min Read

കോഴിക്കോട്: ഘാനക്കാരി വിവിയന്‍ കൊനാഡു അദ് ജെയിയുടെ കളം നിറഞ്ഞു നിന്ന കളി മികവില്‍ ഗോകുലം കേരളക്ക് കേരളാ വനിതാ ഫുട്ബാള്‍ ലീഗില്‍ വീണ്ടും തിളക്കമാര്‍ന്ന വിജയം.

city exchange

മൈതാനത്തെ ആദ്യ വിസില്‍ മുതല്‍ വ്യക്തമായ ആധിപത്യത്തോടെ മുന്നേറിയ ഗോകുലം കേരള എഫ് സി ഏകപക്ഷീയമായ പതിനൊന്നു ഗോളുകളോടെയാണ് വിജയികളായത്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കേരള വനിതാ ഫുട്ബാള്‍ ലീഗ് മത്സരത്തില്‍ ലൂക്കാ സോക്കര്‍ ക്ലബ്ബിനെയാണ് എതിരില്ലാത്ത പതിനൊന്നു ഗോളുകള്‍ക്ക് ഇവര്‍ തോല്പിച്ചത്. ജി കെ എഫ് സിയുടെ പത്താം നമ്പര്‍ താരമായ ഘാനക്കാരി വിവിയന്‍ കൊനാഡു അദ് ജെയിയുടെ മിന്നുന്ന പ്രകടനമായിരുന്നു ഹൈലൈറ്റ്. ഗോകുലം നേടിയ പതിനൊന്നു ഗോളുകളില്‍ എട്ടെണ്ണവും ടീമിന്റെ മുന്നേറ്റ താരമായ ഈ കറുത്ത സുന്ദരിയുടേതായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ വിവിയന്‍ തന്റെ ആദ്യ ഗോള്‍ നേടി ജൈത്രയാത്ര തുടങ്ങുകയായിരുന്നു. പിന്നീട് 6, 22, 31, 33, 45+3, 46 മിനിറ്റുകളിലും ലൂക്കയുടെ ഗോള്‍ വല ചലിപ്പിച്ച വിവിയന്‍ 60 മിനിറ്റില്‍ കോച്ച് കളിക്കളത്തില്‍ നിന്ന് പിന്‍വലിക്കുന്നത് തൊട്ട് 52 മിനിറ്റിലും ഗോള്‍ നേടിയാണ് ഗ്രൗണ്ടിനെ ത്രസിപ്പിച്ചത്. 32 മിനിറ്റില്‍ അഭിരാമിയും 58 മിനിറ്റില്‍ മാനസയും 61 മിനിറ്റില്‍ സോണിയയും ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയ മറ്റു താരങ്ങള്‍.

കളി തുടങ്ങിയതു മുതല്‍ ലൂക്കയുടെ ഗോള്‍ പോസ്റ്റിനടുത്ത് ഗോകുലം താരങ്ങള്‍ നിറഞ്ഞു നിന്ന കളിയില്‍ 19 മിനിറ്റില്‍ മാത്രമാണ് ലൂക്കക്ക് ഗോകുലത്തെ ഒന്ന് ഞെട്ടിപ്പിക്കുവാന്‍ സാധിച്ചത്. പിന്നീട് ഇടയ്ക്കിടക്ക് ഇത്തരം നീക്കങ്ങളുണ്ടായെങ്കിലും ഗോകുലത്തിന്റെ ഗോള്‍കീപ്പര്‍ വിനീത പലപ്പോഴും രക്ഷകയായി മാറുകയായിരുന്നു. എന്നാല്‍ മറുഭാഗത്ത് ലൂക്കയുടെ ഗോള്‍ കീപ്പര്‍ പലപ്പോഴും ഗോകുലത്തിന്റെ പല നീക്കങ്ങള്‍ക്ക് മുന്നിലും പതറിപ്പോകുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.

- Advertisement -
Ad image

ആദ്യ പകുതിയില്‍ ഏഴും രണ്ടാം പകുതിയില്‍ നാലും ഗോളുകളാണ് ഗോള്‍ പോസ്റ്റ് കുലുക്കിയത്. ഇതില്‍ ഏറ്റവും മനോഹരമായത് മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് ഒറ്റക്ക് തട്ടി കൊണ്ടുവന്ന് ലുക്കയുടെ ഗോളി വര്‍ഷയെ കബളിപ്പിച്ച 33 മിനിറ്റിലെ വിവിയന്റെ ഗോള്‍ തന്നെയായിരുന്നു. പ്ലയര്‍ ഓഫ് ദ മാച്ച് വിവിയന്‍ കൊനാഡു അദ് ജെയി തന്നെയായിരുന്നു. സന്തോഷ് ട്രോഫി കേരള മുന്‍ താരം സുബൈര്‍ വിവിയന് മൊമെന്റോ നല്കി ആദരിച്ചു.

Share This Article
Leave a Comment
error: Content is protected !!