വെള്ളിയാഴ്ചയിലെ പരീക്ഷകള്‍ ജുമുഅ നമസ്‌ക്കാരത്തിന് തടസ്സമാകരുതെന്ന് കെ എ ടി എഫ്

Web Desk
1 Min Read

കൊച്ചി: വെള്ളിയാഴ്ച ദിവസത്തിലെ പരീക്ഷകള്‍ ജുമുഅ നമസ്‌ക്കാരത്തിന് തടസമാകരുതെന്നും ഓരോ ടേമിലെയും ടൈം ടേബിളുകള്‍ പുറത്തിറക്കുമ്പോള്‍ ഈ പ്രശ്‌നം ആവര്‍ത്തിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

city exchange

ഈ വര്‍ഷത്തെ ക്രിസ്തുമസ് പരീക്ഷ ടൈം ടേബിളില്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 12.45 വരെ ഒമ്പതാം ക്ലാസിലെ
ഇംഗ്ലീഷ് പരീക്ഷ നടക്കുമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ടൈം ടേബിളില്‍ നിന്നും മനസിലാകുന്നത്.
ഇത് വെള്ളിയാഴ്ച്ച ദിനത്തിലെ ജുമുഅ നമസ്‌ക്കാരത്തിന് തടസ്സം സൃഷ്ടിക്കും. കാരണം അന്നേ ദിവസത്തെ ജുമുഅ നമസ്‌ക്കാരത്തിനുള്ള വാങ്ക് 12.15നാണ്.

പരീക്ഷ കഴിഞ്ഞ് സമീപത്തുള്ള പള്ളികളിലെത്തി ജുമുഅ: നമസ്്കാരം നിര്‍വ്വഹിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിക്കില്ല. അതിനാല്‍ ഡിസംബര്‍ 16 വെള്ളിയാഴ്ച ദിനത്തിലെ പരീക്ഷാ സമയം രാവിലെ 9.30 മുതല്‍ 12.15 മണി വരെയാക്കി പുന:ക്രമീകരിക്കുകയോ മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് കെ എ ടി എഫ് സെക്രട്ടറിയേറ്റ് യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എസ് എ റസാഖ്, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, നുറുല്‍ അമീന്‍ തൃത്താല എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!