

ദോഹ: കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍. ഹാകിം സിയെച്ച്, യൂസഫ് എന്‍ നെസിറി എന്നിവരാണ് മൊറോക്കോയ്ക്കായി ഗോളടിച്ചത്. മൊറോക്കന്‍ താരം നയെഫ് അഗ്യൂര്‍ഡിന്റെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയത് കാനഡയ്ക്കുള്ള മൊറോക്കോയുടെ സമ്മാനമായി.

36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൊറോക്കോ ലോകകപ്പ് നോക്കൗട്ടിലേക്ക് കടന്നത്.
