ജെ ഇ ഇ മെയിന്‍സ്: ആകാശ് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം

Web Desk
1 Min Read

കൊച്ചി: ജെ ഇ ഇ മെയിന്‍സ് ആദ്യ സെഷനില്‍ മികച്ച വിജയം നേടി ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍. പരീക്ഷയില്‍ 99.81 ശതമാനം മാര്‍ക്ക് നേടിയ വി എസ് വിഷ്ണു, 99.46 ശതമാനം നേടിയ കിരണ്‍ എം ജെ, 99.39 ശതമാനം നേടിയ ആയുഷ് അഭിലാഷ്, 99.12 ശതമാനം നേടിയ അലിന്‍ തെരേസ അനൂപ്, 99.01 ശതമാനം നേടിയ റൈഹാന്‍ കക്കാട്ട് എന്നിവര്‍ കൊച്ചി ആകാശ് വിദ്യാര്‍ഥികളാണ്.

city exchange

രാജ്യത്തുടനീളം 8.6 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ജെ ഇ ഇ മെയിന്‍സ് 2023ന്റെ ആദ്യ സെഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കഠിന പരീക്ഷകളില്‍ ഒന്നായ ജെ ഇ ഇ മെയിന്‍സ് നേടുന്നതില്‍ പ്രത്യേക പരിശീലനം ഏറെ സഹായിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. യുവരാജിനെ ആകാശ് ബൈജൂസ് റിജ്യനല്‍ ഡയരക്റ്റര്‍ ധീരജ് കുമാര്‍ മിശ്ര അഭിനന്ദിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!