
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ) സ്ഥാപക കാലത്തെ സജീവപ്രവര്‍ത്തകനും സബഹാന്‍ ബ്രാഞ്ച് ആദ്യപ്രസിഡന്റുമായിരുന്ന ഐസ്‌ക്രീം ഹാജി എന്നറിയപ്പെട്ടിരുന്ന മലപ്പുറം വേങ്ങരയിലെ അഹ്‌മദ് കുട്ടി ഹാജി നിര്യാതനായി. കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖം മൂലം വര്‍ഷങ്ങള്‍ക്ക് മുമ്പ് കുവൈത്ത് ജീവിതം മതിയാക്കി നാട്ടില്‍ ചികില്‍സയിലായിരുന്നു.

