
ആലുവ: ആലുവ മിനി സിവില്‍ സ്റ്റേഷനില്‍ നിലവിലുള്ള ലിഫ്റ്റ് അടിക്കടി കേടായി സിവില്‍ സ്റ്റേഷനില്‍ വരുന്ന പ്രായാധിക്യമുള്ളവരും രോഗികളായുള്ളവര്‍ക്കും മുകള്‍ നിലകളിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ അന്‍വര്‍ സാദാത്ത് എം എല്‍ എ വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് പഴയ ലിഫ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കാമെന്ന് താലൂക്ക് കമ്മിറ്റിയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതനുസരിച്ച് പി ഡബ്ല്യൂ ഡി ഇലക്ട്രിക്കല്‍ വിഭാഗം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ്, സര്‍ക്കാരിന്റെ ധനകാര്യ വകുപ്പില്‍ നല്കി പ്രത്യേകാനുമതി വാങ്ങി. അന്‍വര്‍ സാദത്ത് എം എല്‍ എ തന്റെ 2025- 26 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 26.5 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയതായി എം എല്‍ എ അറിയിച്ചു.

ഭരണാനുമതി ലഭിച്ച ഈ പ്രവ്യത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ വിളിച്ച് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതോടെ ആലുവ മിനിസിവില്‍ സ്റ്റേഷനില്‍ വരുന്ന രോഗികളും പ്രായാധിക്യമുള്ളവരും മറ്റു പൊതുജനങ്ങളും മുകള്‍ നിലകളിലേക്കു പോകുന്നതിന നുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്കവസാനമാകുമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.
