ഹോര്‍മുസ് യു എസ് ഏറ്റെടുക്കുകയാണെന്ന് ട്രംപ്

Web Desk
1 Min Read

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കയ്ക്ക് പ്രതിഫലം ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ്’ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

city exchange

47 വര്‍ഷം മുമ്പുതന്നെ ഇറാനില്‍ നിന്നുള്ള ഭീഷണി അമേരിക്ക നേരിടേണ്ടിയിരുന്നതായിരുന്നുവെന്നും തങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുകയാണെന്നും അവര്‍ക്ക് ഇനി ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞു.

ലോകത്തെ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും അഞ്ചിലൊന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍ ആ പാതയുടെ സുരക്ഷ ഉറപ്പാക്കുന്നത് അമേരിക്ക തുടരുമെന്നും അതിന്റെ രക്ഷാധികാരി ആകുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അതിനുള്ള ചെലവ് ഈടാക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനുമായുള്ള 11 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ എല്ലാ കാര്യങ്ങളിലും ധാരണയായിരുന്നുവെന്നും പിന്നീട് ഇറാന്‍ ചില വ്യവസ്ഥകളില്‍ മാറ്റം ആവശ്യപ്പെട്ടുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഏത് കരാറിനെയാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് വ്യക്തമാക്കിയില്ല.

- Advertisement -
Ad image

ഇറാന്റെ നാവികസേനയും വ്യോമസേനയും മിസൈല്‍ ശേഷിയും ഏതാണ്ട് പൂര്‍ണമായി തകര്‍ത്തതായും നിരവധി ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായും ട്രംപ് വീണ്ടും അവകാശപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!