വഖഫ് വിഷയത്തില്‍ സമസ്തയുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച

Web Desk
1 Min Read

തിരുവനന്തപുരം:വഖഫ് വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്താണ് ചര്‍ച്ച. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കാണും. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടതിനെതിരെ മുസ് ലിം സംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ നിന്ന് സമസ്ത പിന്നോട്ടു പോയിരുന്നു. പള്ളികളില്‍ വഖഫ് വിഷയം പറയില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!