ഹജ്ജ്, ഉംറ: സേവനങ്ങളില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി

Web Desk
0 Min Read

ജിദ്ദ:

city exchange

സേവനങ്ങളില്‍ വീഴ്ച വരുത്തിയ ഹജ്ജ് സര്‍വീസ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി.ഹജ്ജ് ഉംറ മന്ത്രാലയമാണ് നടപടി സ്വീകരിക്കുക. ഏജന്‍സികളുടെയും കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രത്യേക കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സേവനങ്ങളില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെയാണ് നടപടി സ്വീകരിക്കുക. ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളില്‍ കുറവ് വരുത്തുക. മന്ത്രാലയം നിര്‍ദ്ദേശിച്ച വ്യവസ്ഥകളും ചട്ടങ്ങളും കൃത്യമായി പാലിക്കാതിരിക്കുക തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. പിഴയുള്‍പ്പെടെയുള്ള നടപടികളാവും സ്വീകരിക്കുക.

Share This Article
Leave a Comment
error: Content is protected !!