സ്വര്‍ണക്കടത്ത് ക്യാരിയറെ തട്ടിക്കൊണ്ടുപോയവര്‍ പിടിയില്‍

Web Desk
1 Min Read

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയിലായി. കൊയിലാണ്ടി ഊരള്ളൂരിലെ അഷറഫ് എന്ന സ്വര്‍ണക്കടത്ത് ക്യാരിയറെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ക്യാരിയറെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോവുകയായിരുന്നു. സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്. കൊടുവള്ളി സ്വദേശി നൗഷാദ്, മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി സൈഫുദ്ദീന്‍ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെ കോഴിക്കോട് കുന്ദമംഗലത്ത് അഷ്‌റഫിനെ സംഘം ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച പാടുകളുണ്ട്. തട്ടിക്കൊണ്ടു പോയവര്‍ അഷ്‌റഫിനെ മാവൂരിലെ ഒരു തടി മില്ലില്‍ എത്തിച്ച് മര്‍ദ്ദിച്ചെന്നാണ് പറയപ്പെടുന്നത്. അഷ്‌റഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് കോഴിക്കോട് മെഡി.കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അഷ്‌റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ട്. കോഴിക്കോട്ട് സ്വര്‍ണക്കള്ളക്കടത്തുകാരുടെ വിഹാരം ഇപ്പോഴും തുടരുകയാണ്. ഭരണകൂടത്തിനോ പൊലിസിനോ നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ശക്തമാണ് കള്ളക്കടത്തു സംഘം. നിരന്തരായി പിടിക്കപ്പെട്ടിട്ടും കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ളവയിലൂടെ സ്വര്‍ണം കടത്തുന്നത് തുടരുകയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!