
പത്തനംതിട്ട: പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാള്‍ ദേഷമാണ് ചെയ്തെങ്കില്‍ അത് പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാവണെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ ആവശ്യപ്പെട്ടു.

നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ മുതലെടുപ്പുകളും വിഭാഗീയതയും വളര്‍ത്തുന്നത് ശരിയല്ലെന്നും കൂടുതല്‍ സംസാരിക്കും തോറും മുറിവുകള്‍ ഉണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദം ഉറപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
