ആരോഗ്യ സംരക്ഷണ ലഭ്യത വര്‍ധിപ്പിച്ച് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ്

Web Desk
1 Min Read

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഖത്തറിലെ ആരോഗ്യ സംരക്ഷണ ലഭ്യതയെ ഗണ്യമായി വര്‍ധിപ്പിച്ചു.

city exchange

രോഗികളെ വീടുകളിലെ സുഖപ്രദമായ അന്തരീക്ഷത്തിലേക്കെത്തി ആരോഗ്യ സംരക്ഷണം നിര്‍വഹിക്കുന്നതിലൂടെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വ്യക്തിഗത പരിചരണം ഉറപ്പാക്കുകയും തുടര്‍ച്ചയും സമഗ്രമായ ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നിന്നുള്ള ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് ടീമുകള്‍ നിലവില്‍ ഖത്തറിലുടനീളം താമസിക്കുന്ന മൂവായിരത്തിലധികം പീഡിയാട്രിക്, മുതിര്‍ന്ന രോഗികളെ പരിചരിക്കുന്നുണ്ടെന്ന് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസസിലെ ഫാമിലി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഹനാന്‍ അല്‍ യാസിദി പറഞ്ഞു.

ആശുപത്രിയില്‍ നിന്ന് നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും തുടര്‍ പരിചരണവും പുനരധിവാസവും ആവശ്യമുള്ള രോഗികള്‍ക്ക് സമഗ്രവും പ്രത്യേകവുമായ പിന്തുണ നല്‍കാനാണ് ഹോം ഹെല്‍ത്ത് കെയര്‍ സര്‍വീസ് ലക്ഷ്യമിടുന്നതെന്ന് ഡോ. അല്‍ യാസിദിയെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം ദി പെനിന്‍സുല റിപ്പോര്‍്ട്ട് ചെയ്തു.

- Advertisement -
Ad image

ആശുപത്രികളുടെ ഭാരം ലഘൂകരിക്കാന്‍ സഹായിക്കുകയും അത്യാഹിത വിഭാഗത്തിലേക്കുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിനും ഹോം ഹെല്‍ത്ത് കെയര്‍ സേവനം സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സിദ്ര മെഡിസിന്‍ എന്നിവയിലുടനീളമുള്ള വിവിധ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ഹോം ഹെല്‍ത്ത് കെയര്‍ സേവനത്തിന് റഫറലുകള്‍ ലഭിക്കുന്നുണ്ടെന്ന് ഡോ. അല്‍ യസീദി വിശദീകരിച്ചു.

Share This Article
Leave a Comment
error: Content is protected !!