ഇന്‍ഡോ- മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. സി. വര്‍ഗ്ഗീസ് നിര്യാതനായി

Web Desk
1 Min Read

കൊച്ചി: ഇന്‍ഡോ മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കടവന്ത്ര എളംകുളം പെപ്പീസില്‍ ടി സി വര്‍ഗീസ് (72) അന്തരിച്ചു. കോട്ടയം കണ്ണമ്പുറത്ത് തടത്തില്‍ കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷകളെ തുടര്‍ന്ന് എളംകുളം സെന്റ് ഗ്രിഗ്രോറിയസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചില്‍.

city exchange

അഹമ്മദാബാദ് ഐ ഐ എമ്മില്‍ നിന്നു മാസ്റ്റേഴ്‌സ് ബിരുദം നേടിയ അദ്ദേഹം അവിടെ ഫാക്കല്‍റ്റിയായും പ്രവര്‍ത്തിച്ചു. കിറ്റ്‌കോ സീനിയര്‍ കണ്‍സള്‍ട്ടന്റ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കാള്‍ ക്യൂബല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എളംകുളം സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ മുന്‍ ട്രസ്റ്റിയാണ്.

ഭാര്യ: കോട്ടയം പുള്ളിയില്‍ തരകന്‍ വീട്ടില്‍ മെറീന വര്‍ഗീസ്. മക്കള്‍: സ്വീന്‍ വര്‍ഗീസ്, അന്‍വീന്‍ വര്‍ഗീസ്, മരുമക്കള്‍: തലവടി അമ്പ്രയില്‍ അരുണ്‍ എബ്രഹാം, തെങ്ങണ കോച്ചേരില്‍ ജിഷ മോള്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!