മഴക്കാല രോഗ പ്രതിരോധ പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Web Desk
1 Min Read

ആലുവ: ശുചിത്വം പാലിക്കാം രോഗങ്ങളെ അകറ്റാം എന്ന മുദ്രാവാക്യം ഉയര്‍ത്തി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മഴക്കാല രോഗ പ്രതിരോധ പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ചൂര്‍ണ്ണിക്കര, എടത്തല, കീഴ്മാട്, വാഴക്കുളം, വെങ്ങോല, കിഴക്കമ്പലം എന്നീ പഞ്ചായത്തുകളിലെ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തു.

city exchange

യോഗത്തില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനീസ ഇസ്മായില്‍, മിവാ ജോളി, ജോണി ക്രിസ്റ്റഫര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജിത നൗഷാദ്, അഡ്വ. സാനന്ദ കുമാര്‍, അക്‌സര്‍ എം എം, അസീന ടീച്ചര്‍, കൗലത്ത് മരക്കാര്‍, അഡ്വ. ഫര്‍ഹത്ത് സുഹൈല്‍, അസ്മ പി എ, മറിയാമ്മ ജോണ്‍, ജോയിന്റ് ബി ഡി ഒ ഫാസില, മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീരേഖ വി എസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിജോ മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

- Advertisement -
Ad image

പഞ്ചായത്തുകളിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രധാന്യം കൊടുത്തു മുന്നോട്ടു പോകാന്‍ യോഗത്തില്‍ തീരുമാനമായി.

Share This Article
Leave a Comment
error: Content is protected !!