
ആലുവ: നരേന്ദ്രമോദിയുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളും രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടികളും ചോദ്യം ചെയ്തുകൊണ്ടും രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി പുറത്തിറക്കിയ അന്യായമായ വിധിയിലും അയോഗ്യതയിലും പ്രതിഷേധിച്ചും ജനങ്ങളുടെ നികുതി പണവും രാജ്യത്തിന്റെ സമ്പത്തും സംഘം ചേര്‍ന്ന് കൊള്ളയടിക്കുന്ന മോദി- അദാനി കുട്ടുകെട്ടിനെതിരെയും ജനകീയ ശബ്ദം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ ഏപ്രില്‍ 18ന് അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് ആന്റ് എംപ്ലോയീസ് കോണ്‍ഗ്രസ് പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്‍ നടത്തുന്നു.

ഇതിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18ന് ചൊവ്വാഴ്ച്ച കാലത്ത് 10 മണിക്ക് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പോസ്റ്റ് കാര്‍ഡ് ക്യാമ്പയിന്‍ സമരം നടത്തും. പി വി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുത്തലിബ് ഉദ്ഘാടനം നിര്‍വഹിക്കും. യൂണിയന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ ജിന്നാസ് മുഖ്യ പ്രഭാഷണം നടത്തും.
