മനുഷ്യരക്തവും മൃഗശവങ്ങളുമുപയോഗിച്ച് ചിത്രം വരക്കുന്ന ഹെര്‍മന്‍ നിറ്റ്ഷെ അന്തരിച്ചു

Web Desk
0 Min Read

വിയന്ന: മനുഷ്യരക്തവും മൃഗങ്ങളുടെ ശവശരീരങ്ങളും ചെളിയും മൂത്രവും ഉള്‍പ്പെടെ ചിത്രരചനയ്ക്കും കലാപ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന ഓസ്ട്രിയന്‍ കലാകാരന്‍ ഹെര്‍മന്‍ നിറ്റ്ഷെ (83) അന്തരിച്ചു.

city exchange

മൃഗങ്ങളുടെ ശവശരീരങ്ങള്‍, മനുഷ്യരക്തം, ചെളി, മൂത്രം തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയ 1960കളിലെ റാഡിക്കല്‍ അവാന്റ് ഗാര്‍ഡ് പ്രസ്ഥാനമായ ആക്ഷനിസ്റ്റുകളുടെ ഭാഗമായിരുന്നു നിറ്റ്ഷെ. 2015ല്‍ ഇറ്റലിയില്‍ നടന്ന പ്രദര്‍ശനത്തില്‍ നിറ്റ്ഷിന്റെ കലാരൂപങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂശിതരൂപങ്ങളില്‍ ചത്ത മൃഗങ്ങളെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് മതനിന്ദയും അക്രമത്തിന് പ്രേരിപ്പിച്ചതും ആരോപിച്ച് മൃഗാവകാശ സംഘടനകള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു.

Share This Article
Leave a Comment
error: Content is protected !!