

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു.

കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ വി പി സിന്ധു പദ്ധതി വിശദീകരണവും സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍ ആദ്യ വില്‍പനയും നടത്തി.

വൈസ്പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റൂബി ജിജി, മുഹമ്മദ് ഷെഫീക്, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, ലീന ജയന്‍, രമണന്‍ ചേലാക്കുന്ന്, രാജേഷ് പുത്തനങ്ങാടി, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, അലീഷ ലിനേഷ്, റംല അലിയാര്‍, സുബൈദ യൂസഫ്, സബിത സുബൈര്‍, പി വി വിനീഷ്, കൃഷി ഓഫീസര്‍ അമൃത ലക്ഷ്മി, എ ഡി എസ് മെംബര്‍ ശശി തുമ്പായില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ഞാറ്റുവേല ചന്തയില്‍ സൗജന്യ കര്‍ഷക രജിസ്‌ട്രേഷന്‍, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക സെമിനാര്‍, വിള ആരോഗ്യ ക്ലിനിക്ക് എന്നിവ ഉണ്ടായിരുന്നു.
കൂടാതെ വിവിധ അഗ്രോ സര്‍വീസ് സെന്ററുകള്‍, കയ്‌കോ, റെയ്ഡ്‌കോ എന്നിവയുടെ
വില്‍പന സ്റ്റാളുകള്‍ മുഖേന കാര്‍ഷിക ഉപകരണങ്ങള്‍, ഫലവൃക്ഷത്തൈകള്‍, തെങ്ങിന്‍തൈകള്‍, വിവിധയിനം പച്ചക്കറി തൈകള്‍, ജൈവവളങ്ങള്‍, അലങ്കാര ചെടികള്‍, കീടനാശിനികള്‍ എന്നിവയും കൃഷിക്കൂട്ടം പ്രതിനിധികളുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിവിധ സ്റ്റാളുകളും ചൂര്‍ണിക്കര കൃഷിഭവന്റെ ആഴ്ച ചന്ത സ്റ്റാള്‍ മുഖേന വിഷരഹിത പച്ചക്കറി വില്‍പ്പനയും ഉണ്ടായിരുന്നു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് വെണ്ട, വഴുതന, തക്കാളി, മുളക് തുടങ്ങിയ പച്ചക്കറി തൈകള്‍ സൗജന്യമായി നല്‍കി.

