

ദോഹ: കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തര്‍ പ്രവാസി സാഹിത്യോത്സവ് വെള്ളിയാഴ്ച മെഷാഫിലെ പോഡാര്‍ പേള്‍ സ്‌കൂളില്‍ നടക്കും.

പ്രവാസികളുടെ സര്‍ഗാത്മകതയ്ക്ക് മരുഭൂമിയില്‍ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിനാലാമത് എഡിഷനാണ് ‘ജീവിതം തേടിച്ചെന്ന വേരുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്നത്. യൂനിറ്റ്, സെക്ടര്‍, സോണ്‍ തലങ്ങളില്‍ മത്സരിച്ചു വിജയിച്ചവരും ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഉള്‍പ്പെടെ അഞ്ഞൂറോളം പ്രതിഭകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിക്കുക.

മൂന്ന് പതിറ്റാണ്ടായി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിളിന് കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ മാപ്പിളപ്പാട്ട്, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് മുട്ട് തുടങ്ങിയ എണ്‍പത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഉച്ചക്ക് 1.30ന് നടക്കുന്ന ഉദ്ഘാടന സംഗമം അല്‍ ജസീറ റിസര്‍ച്ച്് സ്‌കോളറും ഗ്രന്ഥകാരനുമായ ഡോ. ഇബ്രാഹിം അല്‍ ദുവൈരി ഉദ്ഘാടനം നിര്‍വഹിക്കും.
സാഹിത്യോത്സവ് വേദിയിലേക്ക് ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7.30ന് നടക്കുന്ന സമാപന സംഗമത്തില്‍ ഖത്തര്‍ ഐ സി എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യും.

