മജസ്റ്റിക്ക് മലപ്പുറം ലോഗോ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: ഖത്തറിലെ മലപ്പുറം ജില്ല പ്രവാസികളുടെ വിശാല സൗഹൃദ കൂട്ടായ്മയായ മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ (മജസ്റ്റിക്ക് ഖത്തര്‍) ലോഗോ പ്രകാശനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു.

city exchange

മുഴുവന്‍ മനുഷ്യരുടെയും സ്‌നേഹ- സൗഹൃദ ഇടമായി അസോസിയേഷന്‍ മാറട്ടെയെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ ആശംസിച്ചു. വലിയ സ്വപ്നങ്ങളുമായി പിറന്നു വീണ മെജസ്റ്റിക് പ്രൗഢിയോടെ ഉയര്‍ച്ചയിലേക്ക് നീങ്ങട്ടെ എന്ന് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാനും കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഉപദേശക സമിതി ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍, വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിവിധ അപെക്‌സ് ബോഡി മാനേജിങ് കമ്മറ്റി അംഗങ്ങളായ സജീവ് സത്യശീലന്‍, അബ്ദുറഊഫ് കൊണ്ടോട്ടി, ദീപേഷ്, വിവിധ ജില്ലാ പ്രവാസി അസോസിയേഷനുകളുടെ ഭാരവാഹികള്‍, മലപ്പുറം ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായി.

- Advertisement -
Ad image

ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമായി ലഭിച്ച നിരവധി ലോഗോകളില്‍ നിന്ന് കോഴിക്കോട് ചേന്ദമംഗലൂര്‍ സ്വദേശിയും ദോഹയിലെ പ്രമുഖ ആര്‍ട്ടിസ്റ്റുമായ ബാസിത് ഖാന്‍ നിര്‍മ്മിച്ച ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ലോഗോ രൂപകല്പന ചെയ്ത ബാസിത് ഖാനെ കൂട്ടായ്മയുടെ ഉപഹാരം നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതവും ട്രഷറര്‍ ജിതിന്‍ ചക്കൂത്ത് നന്ദിയും പറഞ്ഞു. മാനേജിങ് കമ്മിറ്റി അംഗം ജാന്‍സി ജനാര്‍ദ്ധനന്‍ പരിപാടികള്‍ നിയന്ത്രിച്ചു.

വൈസ് പ്രസിഡന്റുമാരായ റിയാസ് അഹമ്മദ്, മുനീഷ് എ സി, സെക്രട്ടറിമാരായ ഷാഫി പാറക്കല്‍, ഇസ്മായില്‍ കുറുമ്പടി, ശീതള്‍ പ്രശാന്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!