Featured
പങ്കജ് ഉദാസ് അന്തരിച്ചു

മുംബൈ: ഗായകന്‍ പങ്കജ് ഉദാസിന് വിട. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ച വിവരം കുടുംബാംഗങ്ങളാണ് അറിയിച്ചത്. ഗസല്‍ ഗായകനും പദ്മശ്രീ ജേതാവുമായ പങ്കജ് ഉദാസിന് 72 വയസ്സായിരുന്നു.


1980ല്‍ ഗസല്‍ ആല്‍ബം ആഹതിലൂടെയാണ് പങ്കജ് ഉദാസ് ആരാധകരുടെ ഹൃദയത്തിലെത്തിയത്. മുകരാര്‍, തരന്നും, മെഹ്ഫില്‍ തുടങ്ങിയ ഹിറ്റുകള്‍ പുറത്തുവന്നു.

ഗസല്‍ പ്രേമികളുടെ നാവില്‍ തത്തിക്കളിക്കുന്ന ചിട്ടി ആയി ഹേയുടെ ശബ്ദം പങ്കജ് ഉദാസിന്റേതാണ്. നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന അദ്ദേഹം 1986ല്‍ നാം എന്ന ചിത്രത്തിലൂടെയാണ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നു.


ചൈന്ദി ജൈസ രംഗ് ഹേ തേരാ സോനേ ജൈസേ ബാല്‍ എന്ന ഗാനത്തോടെയാണ് പങ്കജ് ശ്രദ്ധ നേടിയത്. ചുപ്‌കെ ചുപ്‌കെ, യുന്‍ മേരെ ഖാത്ക, സായ ബാങ്കര്‍, ആഷിഖോന്‍ നെ, ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സേ.. തുടങ്ങി നിരവധി ഗാനങ്ങളാണ് പങ്കജ് സംഗീതലോകത്തിന് സമ്മാനിച്ചത്.


