വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍: പുതുനേതൃത്വം സത്യപ്രതിജ്ഞ ചെയ്തു

Web Desk
1 Min Read

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചാപ്റ്ററിന്റെ തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു.

city exchange

ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ പ്രൊവിന്‍സുകളെ പ്രതിനിധീകരിച്ചുകൊണ്ട് 55 പ്രൊവിന്‍സുകളൂടേയും പ്രസിസണ്ടുമാര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു.

ഖത്തര്‍ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് സുരേഷ് കരിയാട് സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തു.

- Advertisement -
Ad image

വി എസ് നാരായണന്‍ (ചെയര്‍മാന്‍), ജോസ് കോലത്ത് (മുന്‍ എന്‍ ആര്‍ ഇ ഫോറം ഗ്ലോബല്‍ ചെയര്‍മാന്‍), കാജല്‍ മൂസ (ജനറല്‍ സെക്രട്ടറി), വിദ്യ രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്), വര്‍ഗ്ഗീസ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡണ്ട്), സെനിത്ത് (സെക്രട്ടറി), റൗഫ് കൊണ്ടോട്ടി (എന്‍ ആര്‍ ഇ ഫോറം കണ്‍വീനര്‍), രഞ്ജിത്ത് (യൂത്ത് എംപവര്‍മെന്റ്്), ഫയാസ് കാസറഗോഡ് (എക്‌സി. കൗണ്‍സില്‍), എഡ്വിന്‍ (യൂത്ത് ഫോറം) എന്നിവര്‍ ഡല്‍ഹി അശോക ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!