
ദോഹ: സാമൂഹ്യ പ്രതിബദ്ധതയോടെ ഖത്തറിലെ സാമൂഹ്യ- സാംസ്കാരിക- കലാപരിപാടികളെ ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കുന്ന പ്രവാസി വ്ളോഗ്സിന്റെ സുഭാഷ് സുബ്രമണ്യനെ മീഡിയ പ്ലസ് ആദരിച്ചു.

സോഷ്യല്‍ മീഡിയ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൂടിയിരുത്തത്തില്‍ വെച്ചാണ് ആദരിച്ചത്. ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഉപഹാരം സമര്‍പ്പിച്ചു.
അനന്തമായ സാധ്യതകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ തുറന്ന് വെക്കുന്നതെന്നും സാമൂഹ്യ നന്മക്ക് അവയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ മാതൃകയാണ് സുഭാഷിന്റെ പ്രവാസ് വ്ളോഗ്സ് എന്നും അദ്ദേഹം പറഞ്ഞു.

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര അധ്യക്ഷത വഹിച്ചു. ഗ്രീന്‍ ജോബ്സ് ചെയര്മാന് ഷാനു ഗ്രീന്‍ ജോബ്സ്, സൈക്കോളജിസ്റ്റ് ആയിഷ സൈലൂല്, ഷംല ജഅ്ഫര്‍, ഉവൈസ് ഉസ്മാന്, ബിന്ദു ചന്ദ്രന്, ഷഫീഖ് അല്‍ മാസ്, ഹഫീസുല്ല കെ വി, മുനീര്‍ തൂലിക, സിദ്ദീഖ് ചെറുവല്ലൂര്‍, റാഫി പാറക്കാട്ടില്, ജാസ്മിന് സംസാരച്ചു.
