മൂന്നു ദിവസത്തേക്ക് ഖത്തറില്‍ ശക്തമായ കാറ്റും തണുപ്പും

Web Desk
1 Min Read

ദോഹ: ഇന്നു മുതല്‍ മൂന്ന് ദിവസങ്ങളില്‍ ശക്തമായ കാറ്റും തണുത്ത രാത്രികളും അനുഭവപ്പെടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

city exchange

വാരാന്ത്യ കാലാവസ്ഥാ പ്രവചന റിപ്പോര്‍ട്ട് പ്രകാരം താപനില കുറഞ്ഞത് 13 ഡിഗ്രി സെല്‍ഷ്യസിനും ഉയര്‍ന്നത് 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും. വ്യാഴാഴ്ച നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 10 മുതല്‍ 20 നോട്ട്‌സ് വരെ വേഗതയില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത 30 നോട്ട്‌സ് വരെ ഉയരാനും സാധ്യതയുണ്ട്.

കടലിലെ തിരമാലകളുടെ ഉയരം 4 മുതല്‍ 8 അടി വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം ചില അവസരങ്ങളില്‍ അത് 11 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!