

ദോഹ: മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഖത്തര്‍ ഫിഫ 2022 പ്രചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്‌പോര്‍ട്‌സ് ക്യാമ്പയിന്‍ ഡോം ഖത്തര്‍ കിക്കോഫ് 2022ന്റെ ഭാഗമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററുയായി സഹകരിച്ച് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണ്ണമെന്റ്, ഇന്റര്‍ സ്‌കൂള്‍ ഇന്റര്‍നാഷണല്‍ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു.

ഫിഫ വേള്‍ഡ് കപ്പ് ആസ്പദമാക്കിയുള്ള ക്വിസില്‍ ഖത്തറിലെ വിവിധ കമ്മ്യൂണിറ്റി സ്‌കൂളുകളും ഇന്‍ഡിപെന്‍ഡന്‍സ് സ്‌കൂളുകളും പങ്കെടുക്കും. ക്വിസ് മത്സരങ്ങള്‍ക്ക് പ്രമുഖരായ ക്വിസ് മാസ്റ്റര്‍മാര്‍ നേതൃത്വം നല്‍കുന്നതാണ്. പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളില്‍ നിന്നും പ്രഥമ റൗണ്ടിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ആറു ടീമുകള്‍ ഫൈനലില്‍ മത്സരിക്കും. ക്വിസ് മത്സരം ഒക്ടോബര്‍ 13ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ അല്‍ റയാന്‍ സ്‌കൂളിലെ ഇന്‍ഡോര്‍ ഹാളില്‍ സംഘടിപ്പിക്കും.

സെപ്റ്റംബര്‍ 22, 23 ഒക്ടോബര്‍ 12 തിയ്യതികളിലായി അല്‍ റയാന്‍ പ്രൈവറ്റ് സ്‌കൂള്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സ്‌കൂള്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിലെ വിവിധ സ്‌കൂളുകളിലെ 16 ടീമുകള്‍ മാറ്റുരക്കും. ഫൈനല്‍ മത്സരങ്ങള്‍ അതേ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 13ന് അരങ്ങേറും. വൈകുന്നേരം ആറു മണിക്ക് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും പരിപാടിയില്‍ വിതരണം ചെയ്യും. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക സമ്മേളനം ഖത്തര്‍ പ്രവാസി സമൂഹത്തിന്റെ വേള്‍ഡ് കപ്പ് സമര്‍പ്പണം ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, ക്വിസ് മത്സരം എന്നിവയില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഡോം ഖത്തര്‍ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുകയോ 33065549, 70970230, 55609982 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

