മാര്‍സോ മിലാന്‍ പ്രീമിയം ഇന്നര്‍വെയര്‍ ലോഞ്ച് ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: ടെക്‌സ്‌റ്റൈയില്‍സ് ആന്റ് ഗാര്‍മെന്റ്‌സ് എക്്‌സ്‌പോര്‍ട്ടിങ് മേഖലയില്‍ 2006 മുതല്‍ തിരുപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്ക്ക എക്‌സ്‌പോര്‍ട്ട് ഇന്ത്യയില്‍ റിട്ടെയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ മാര്‍സോ മിലാന്‍ പ്രീമിയര്‍ ഇന്നര്‍വെയര്‍ ബ്രാന്റ് പുറത്തിറക്കി.

city exchange

സരോവരം കെ പി എം ട്രൈപ്പന്റ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്റ് ലോഗോ ലോഞ്ചിങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും വെബ് സൈറ്റ് ലോഞ്ച് ഡോ. എം കെ മുനീര്‍ എം എല്‍ എ യും നിര്‍വ്വഹിച്ചു.

നാനോ മൊഡാല്‍ ഫാബ്രിക്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രിമിയര്‍ ഇന്നര്‍വിയര്‍ മാര്‍സോ മിലാന്‍, ഈര്‍പ്പ രഹിതമാക്കുന്നുവെന്ന സവിശേഷതയുണ്ടന്ന് ചടങ്ങിന് മുന്‍പായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റെയ്ക്കാ എക്‌സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ എന്‍ വി മുഹമ്മദ് തെയിസീര്‍ പറഞ്ഞു. ജി സി സി രാജ്യങ്ങളില്‍ ഏറെ പ്രശസ്തമായിരുന്ന ഇന്നര്‍ വെയര്‍ പുതിയ രൂപത്തിലും ഭാവത്തിലും കേരളത്തിലും എത്തുകയാണ്. ആദ്യഘട്ടത്തില്‍ ഉത്തര കേരളത്തിലും തുടര്‍ന്ന് സംസ്ഥാനമൊന്നാകെ വിപണിയിലെത്തിക്കും. തുടക്കം പുരുഷന്മാരുടെ പിന്നീട് സ്ത്രീകളുടെയും കുട്ടികളുടെയും ഉല്‍പ്പന്നങ്ങള്‍ പുറത്തിക്കും. ഇന്നര്‍ വെയറിന് ശേഷം ടീ ഷേര്‍ട്ട് ട്രാക്‌സ്യൂട്ട് എന്നിവയും വിപണിയിലെത്തിക്കും.

- Advertisement -
Ad image

ഡയറക്ടര്‍മാരായ എം കെ ഇബ്രാഹിം, പി പി ലിജാസ്, പി പി ലസിന്‍, ജനറല്‍ മാനേജര്‍ പി പ്രത്യുഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടെക്സ്റ്റയില്‍സ് മേഖലയില്‍ മുതിര്‍ന്ന സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത വയലിനിസ്റ്റ് റിനീഷ് നാരായണന്റെ നേതൃത്വത്തില്‍ മ്യൂസിക് ഫ്യൂഷനും അരങ്ങേറി.

TAGGED:
Share This Article
Leave a Comment
error: Content is protected !!