ഗ്രന്ഥശാല ദിനാഘോഷം

Web Desk
0 Min Read

കോഴിക്കോട്: കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരികവേദി ഗ്രന്ഥശാല ദിനം അംഗത്വ പക്ഷാചരണത്തോടെ ആരംഭിച്ചു. ആയുഷ്‌ക്കാല അംഗത്വരേഖകള്‍ പ്രസിഡന്റ് ടി കെ സുനില്‍ കുമാറിന് കൈമാറി മെഡിക്കല്‍ കോളേജ് ആര്‍ട്ടിസ്റ്റ് പി എസ് ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു.

city exchange

ഓണ്‍ലൈന്‍ വായന മുറിയില്‍ ഏറ്റവും കൂടുതല്‍ ദിവസം വിജയിച്ച മിനി ജോസഫിന് (കണ്ണൂര്‍) സാഹിത്യകാരന്‍മാര്‍ ഒപ്പിട്ട പുസ്തകങ്ങള്‍ ശെല്‍വരാജ് കൈമാറി. കെ ടി ഫിലിപ്പ്, എ വിഷ്ണുനമ്പൂതിരി, ശശികല മഠത്തില്‍, വി ജുലൈന, വി വിലാസിനി, പ്രസന്ന നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും എം കെ ശിവദാസ് നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!