

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ശ്രമഫലമായി പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എടത്തല പഞ്ചായത്തിലെ എരുമത്തലമൂല കോളനിയുടെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ലിജി സി കെ സ്വാഗതവും എഫ് ഐ ടി ആലുവ ചീഫ് എഞ്ചിനീയര്‍ ബൈജു ടി പി പദ്ധതി വിശദീകരണവും പഞ്ചായത്തു പ്രസിഡന്റ് പ്രീജ കുഞ്ഞുമോന്‍ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അസീസ് മൂലയില്‍, പഞ്ചായത്ത് മെമ്പര്‍ എം എ നൗഷാദ്, എടത്തല സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് ഷംസുദ്ദീന്‍ പട്ടികജാതി വികസന ഓഫീസര്‍ അരവിന്ദ് സന്തോഷ്, മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. എസ് സി പ്രമോട്ടര്‍ അഷിത സി ജി നന്ദി രേഖപ്പെടുത്തി.
