
ദോഹ: കുട്ടിക്കല്‍ ടൗണിലെ ആദ്യകാല വസ്ത്രവ്യാപാര സ്ഥാപന ഉടമ ഇടത്തും കുന്നേല്‍ പ രേതരായ എ എ പരീക്കുട്ടിയുടെയും കെ കെ ജമീ ലയുടെയും മകന്‍ ഇ പി ഷെമീര്‍ (ഷാമോന്‍- 51) ദോഹയില്‍ നിര്യാതനായി. ഖബറടക്കം പിന്നീട്.

രാവിലെ മുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍ ഫുത്തയിന്‍ വെഹിക്കിള്‍ റെന്റല്‍സില്‍ (എ വി ആര്‍) മെസെഞ്ചര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു.

മക്കള്‍: മിസ്ബ, മിന്‍ഹ, മാസിന്‍. സഹോദരങ്ങള്‍: പരേതനായ ഇ പി ഷാനവാസ് (ഷാനി), ഇ പി ഷാജുദീന്‍ (എക്‌സിക്യൂട്ടീവ് എഡിറ്റര്‍, മംഗളം), ഇ പി ഷെഫീഖ് (മുന്‍ ചീഫ് സബ് എഡിറ്റര്‍, മാധ്യമം).
