ഖുര്‍ആന്‍ പ്രകാശം പരത്തുന്ന നിയമ സംഹിത: ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

കുവൈത്ത് സിറ്റി: മനുഷ്യന് വേണ്ടി ദൈവം അവതരിപ്പിച്ച ഖുര്‍ആന്‍ എന്ന നിയമസംഹിത ഏറെ ആധുനികവും എക്കാലത്തും വെളിച്ചം പകര്‍ന്നുകൊണ്ട് മനുഷ്യ നന്മയ്ക്കു വേണ്ടി ഉയര്‍ന്നു നില്ക്കുന്നതുമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. കുവൈത്ത് ഇന്ത്യന്‍ ഹുദാ സെന്റര്‍ ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യു എച്ച് എല്‍ എസ് സംഗമത്തില്‍ ഖുര്‍ആനും അധുനികതയും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

പ്രാകൃത കാലത്തെ മനുഷ്യര്‍ക്കു പോലുമുണ്ടായിരുന്ന കരുണയും നന്മകളും ഇപ്പോള്‍ ആധുനികരെന്നു പറയുന്നവരില്‍ കാണുന്നില്ല. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരകൃത്യങ്ങള്‍ കാണുമ്പോള്‍ മനുഷ്യന്‍ സാംസ്‌കാരികമായി വളര്‍ച്ച നേടിയതായി അനുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ വസ്ത്രധാരണം വിവിധ മതങ്ങളില്‍ ഏറെ സമാനതകളുണ്ടായിരിക്കെ പലര്‍ക്കും മുസ്ലിങ്ങളോടുള്ള സമീപനം നീതിരഹിതവും ഇരട്ടത്താപ്പുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ഖുര്‍ആന്‍ മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഹുസൈന്‍ മടവൂര്‍ വിതരണം ചെയതു. പരിപാടിയില്‍ അര്‍ഷദ് സമാന്‍ സ്വലാഹി, ജൈസല്‍ എടവണ്ണ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എന്‍ എം അഷ്റഫ്, ഷൈലജ മുഹമ്മദ്, നാസര്‍ പട്ടാമ്പി, മുഹമ്മദ് അസ്ലം, നൗഷര്‍ ആലപ്പുഴ, സഅദ് ഇബ്രാഹിം എന്നിവര്‍ ഖുര്‍ആന്‍ പഠന അനുഭവങ്ങള്‍ വിവരിച്ചു.

- Advertisement -
Ad image

പൊതുസമ്മേളനത്തിന് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അടക്കാനി സ്വാഗതവും ക്യു എച്ച് എല്‍ എസ് അസിസ്റ്റന്റ് സെക്രട്ടറി അബിന്‍സ് മുഹമ്മദ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!