വ്യാജ കമ്പനികളും വിസ കച്ചവടവും നടത്തിയ ഒന്‍പത് പേര്‍ അറസ്റ്റില്‍

Web Desk
1 Min Read

ദോഹ: വിസ വില്‍പ്പന ലക്ഷ്യംവെച്ച് വ്യാജ കമ്പനികള്‍ രൂപീകരിച്ച് വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒന്‍പ്ത പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് വകുപ്പ് പിടികൂടി. അറബ്, ഏഷ്യന്‍ പൗരന്മാരില്‍ പെട്ട പ്രവാസികളാണ് ഒന്‍പത് പേരും.

city exchange

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും നിര്‍ദ്ദിഷ്ട ഡോക്യുമെന്റ് ക്ലിയറന്‍സ് ഓഫീസുകള്‍ വഴിയും അവരുടെ അവിഹിത പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇവരുടെ വസതികളിലും ജോലി സ്ഥലങ്ങളിലും നടത്തിയ പരിശോധനയില്‍ 190,000 ഖത്തര്‍ റിയാലില്‍ കൂടുതല്‍ പണം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

കൂടാതെ, വ്യാജ കമ്പനി രേഖകള്‍, വാടക കരാറുകള്‍, ഖത്തര്‍ പൗരന്മാരുടെ ഐ ഡി കാര്‍ഡുകള്‍, പ്രീപെയ്ഡ് ബാങ്ക് കാര്‍ഡുകള്‍, വിസ വിറ്റ പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!