Featured
അമീറും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു

ദോഹ: മേഖലയിലേയും അന്താരാഷ്ട്ര തലത്തിലേയും സംഭവവികാസങ്ങളെക്കുറിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ടെലിഫോണില്‍ സംസാരിച്ചു.


സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര ആശങ്കയുള്ള നിരവധി പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഇറാനിനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.


