

ദോഹ: സനൂദ് കരുവള്ളി പാത്തിക്കലിന്റെ ആദ്യ കഥാസമാഹാരം നാള്‍വഴിയിലെ ഓര്‍മ്മപ്പൂക്കള്‍ രണ്ടാം പതിപ്പ് ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകാശനം ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദലി പൂനൂരില്‍ നിന്നും അനീസുദ്ദീന്‍ കെ പി പുസ്തകം ഏറ്റുവാങ്ങി.

ആഗോള തലത്തില്‍ ആചരിച്ചുവരുന്ന വിവിധ ദിനങ്ങളെ ആസ്പദമാക്കി അനുഭവ പരിസരങ്ങളില്‍നിന്ന് രചിക്കപ്പെട്ട കഥകള്‍ വായനക്കാരില്‍ പ്രതീക്ഷകളും പ്രത്യാശകളും നിറക്കുന്നവയാണെന്ന് മുഹമ്മദലി പൂനൂര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ക്ക് സമൂഹത്തോട് പ്രതിബദ്ധതയുണ്ടെന്നും അത് നിര്‍വ്വഹിക്കുന്നതാണ് സനൂദിന്റെ കൃതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒതേഴ്‌സ് ഫോറം വൈസ് പ്രസിഡണ്ട് ശ്രീകല ജിനന്‍ നാള്‍വഴിയിലെ ഓര്‍മ്മപ്പൂക്കള്‍ സദസ്സിന് പരിചയപ്പെടുത്തി.
പുസ്തക രചനയുടെ പിന്നാമ്പുറത്തെ കുറിച്ചു സംസാരിച്ച സനൂദ് കരുവള്ളിപാത്തിക്കല്‍ സദസ്യരുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു.
തുടര്‍ന്ന് നടന്ന സെഷനില്‍ ദോഹയിലെ ഹെന്ന ഡിസൈനറും എഴുത്തുകാരിയുമായ അമല്‍ ഫെര്‍മിസിന്റെ സങ്കട ദ്വീപ് എന്ന കഥാസമാഹരം എഴുത്തുകാരിയും നോവലിസ്റ്റുമായ ഷമിന ഹിഷാം പരിചയപ്പെടുത്തി.
സങ്കട ദ്വീപിലെ ഓരോ കഥയും വിവിധ മനോവികാരങ്ങള്‍ നിറഞ്ഞ ഓരോ തുരുത്താണെന്നും ശക്തമായ തോണിയുമായി വേണം ഓരോന്നിലേക്കും സഞ്ചരിക്കാനെന്നും ഷമിന അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരി അമല്‍ ഫെര്‍മിസ് കൃതിയെകുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
ഫോറം അംഗവും നോവലിസ്റ്റുമായ നാസിമുദ്ദീന്‍ കെ കെ മോഡറേറ്ററായിരുന്നു. പരിപാടിയില്‍ പ്രസിഡണ്ട് ഡോ. സാബു കെ സി അധ്യക്ഷത വഹിച്ചു.
ആക്ടിംഗ് സെക്രട്ടറി മജീദ് പുതുപ്പറമ്പ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ റാം മോഹന്‍ നായര്‍ നന്ദിയും പറഞ്ഞു. കവി ഫൈസല്‍ അബൂബക്കറും ട്രഷറര്‍ അന്‍സാര്‍ അരിമ്പ്രയും കവിതകള്‍ ആലപിച്ചു.
ഫോറം എക്‌സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ഹുസ്സൈന്‍ വാണിമേല്‍, തന്‍സീം കുറ്റ്യാടി, ഷംന ആസ്മി, ഷംലാ ജഅഫര്‍, അഷറഫ് മടിയാരി എന്നിവര്‍ സംസാരിച്ചു.

