ഈദ് വൈബ്’25: മുശൈരിബ് ഡിവിഷന്‍ ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് ആര്‍ എസ് സി ദോഹ റീജിയന്‍ സംയുക്തമായി സംഘടിപ്പിച്ച ‘ഈദ് വൈബ് 25’ല്‍ മുശൈരിബ് ഡിവിഷന്‍ ജേതാക്കളായി. ഗറാഫ പേളിംഗ് സീസണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിവിധ ഇനങ്ങളിലായി 150ഓളം പേര്‍ പങ്കെടുത്തു.

city exchange

മുശൈരിബ്, അല്‍ സദ്ദ്, മര്‍ഖിയ ഡിവിഷന്‍ ടീമുകള്‍ തമ്മിലായിരുന്നു മത്സരം. ഫാമിലികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടന്നു. പ്രസംഗം, ക്വിസ്, പഞ്ചഗുസ്തി, ടവര്‍ ബില്‍ഡിങ്, ബലൂണ്‍ ഹണ്ട്, ഫുട്ബാള്‍, വടംവലി തുടങ്ങി 17ഓളം ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ വേദിയെ ആവേശത്തിലാക്കി.

പ്രമുഖ ഗായകരായ ഷഹീന്‍ ബാബു താനൂര്‍, അസ്ഹര്‍ കല്ലൂര്‍ തുടങ്ങിയവര്‍ നയിച്ച ഇശല്‍ വിരുന്ന് പരിപാടിയുടെ മാറ്റ് കൂട്ടി. വാശിയേറിയ മത്സരത്തില്‍ 169 പോയിന്റുുകള്‍ നേടി മുശൈരിബ് ഡിവിഷന്‍ ജേതാക്കളായി. 145 പോയിന്റ് നേടി അല്‍ സദ്ദ് രണ്ടാം സ്ഥാനവും 89 പോയിന്റ് നേടി മര്‍ഖിയ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി.

രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടന സംഗമം ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സന്ദേശ പ്രഭാഷണം നടത്തി. ദോഹ റീജിയന്‍ പ്രസിഡന്റ് യഅഖൂബ് സഖാഫി അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

മുജീബ് വൈലത്തൂര്‍ സ്വാഗതവും കഫീല്‍ പുത്തന്‍പള്ളി നന്ദിയും പറഞ്ഞു. വൈകിട്ട് ഒന്‍പത് മണിക്ക് നടന്ന സമാപന സംഗമത്തില്‍ പറവണ്ണ ഉസ്താദ് പ്രാര്‍ഥന നടത്തി. ഡോ. ബഷീര്‍ പുത്തൂര്‍പ്പാടം വിജയികളെ പ്രഖ്യാപിച്ചു. അനസ് മുഹമ്മദ് നന്ദി അറിയിച്ചു.

ഐ സി എഫ് നാഷണല്‍ നേതാക്കളായ അഹ്മദ് സഖാഫി പേരാമ്പ്ര, അബ്ദുല്‍ സലാം ഹാജി പാപ്പിനിശേരി, അസീസ് സഖാഫി പാലോളി, റഹ്മത്തുള്ള സഖാഫി, സിറാജ് ചൊവ്വ, നൗഷാദ് അതിരുമട, അഷ്റഫ് സഖാഫി തിരുവളളൂര്‍, ഫഖ്റുദീന്‍ പെരിങ്ങോട്ടുകര, ജലീല്‍ ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!