Community
ഐ സി എഫ് ബഹ്‌റൈന്‍ ഈദ് ഇശല്‍ പ്രൗഢമായി

മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ) ബഹ്‌റൈന്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച സംഘടിപ്പിച്ച ഈദ് ഇശല്‍ നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് പ്രൗഢമായി.


മനാമ കന്നഡ ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉസ്മാന്‍ സഖാഫി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഐ സി എഫ് ഇന്റര്‍നാഷനല്‍ ഡപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അഡ്വ. എം സി അബ്ദുല്‍ കരീം സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖി തങ്ങള്‍, മന്‍സൂര്‍ അഹ്‌സനി, ജമാല്‍ വിട്ടല്‍, അബ്ദുല്‍ ഹകീം സഖാഫി, അബ്ദുല്‍ സലാം മുസ്ല്യാര്‍, റഫീക്ക് ലത്വീഫി വരവൂര്‍ സംബന്ധിച്ചു.

ബുര്‍ദ ആസ്വാദന വേദികളിലെ ശ്രദ്ധേയ സാന്നിധ്യമായ ഹാഫിദ് സ്വാദിഖലി ഫാളിലിയുടെ നേതൃത്വത്തില്‍ ബുര്‍ദ പാരായണവും മദ്ഹ് ഗാന വിരുന്നും ഒരുക്കി. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃതം നല്‍കി.


ഐ സി എഫ് നാഷനല്‍ ഭാരവാഹികളായ മുസ്തഫ ഹാജി കണ്ണപുരം, അബ്ദുസ്സമദ് കാക്കടവ്, സിയാദ് വളപട്ടണം, ഫൈസല്‍ ചെറുവണ്ണൂര്‍, നൗഫല്‍ മയ്യേരി, സി എച്ച് അഷ്‌റഫ്, അബ്ദുറഹ്മാന്‍ ചെക്യാട് നേതൃത്വം നല്‍കി. ശമീര്‍ പന്നൂര്‍ സ്വാഗതവും ഷംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.


