റഷ്യന്‍ പ്രസിഡന്റിന് അമീര്‍ സന്ദേശം അയച്ചു

Web Desk
1 Min Read

മോസ്‌കോ: രണ്ട് സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഈ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളുമായി ബന്ധപ്പെട്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് സന്ദേശം അയച്ചു.

city exchange

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി ക്രെംലിനില്‍ റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്ദേശം കൈമാറി.

പ്രസിഡണ്ട് പുടിന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. അമീറിന് ആശംസകളും നേര്‍ന്നു. ഇരു രാജ്യങ്ങളിലെയും നേതാക്കളുടെ പൊതുതാത്പര്യത്തിന്റെ വെളിച്ചത്തില്‍ വ്യാപാര, നിക്ഷേപ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള ആഗ്രഹം റഷ്യന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു.

- Advertisement -
Ad image

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആശംസകള്‍ റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിന് പ്രധാനമന്ത്രി കൈമാറി. ഊഷ്മളമായ സ്വീകരണത്തിന് പ്രസിഡന്റ് പുടിന് നന്ദി രേഖപ്പെടുത്തി.

കൂടിക്കാഴ്ചയില്‍, ഇരുപക്ഷവും സംയുക്ത സഹകരണ ബന്ധങ്ങളും വിവിധ തലങ്ങളില്‍ അവ വികസിപ്പിക്കുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. കൂടാതെ സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, ഇറാനിയന്‍ ആണവ ഫയല്‍, റഷ്യന്‍-യുക്രെയ്ന്‍ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള വഴികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

Share This Article
Leave a Comment
error: Content is protected !!