ആലുവ കോടതി സമുച്ചയ നിര്‍മാണത്തിന് 37 കോടി ഭരണാനുമതി

Web Desk
1 Min Read

ആലുവ: ആലുവക്ക് അനുവദിച്ച കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി 37.2542 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു. കോടതിയുടെ ഉടമസ്ഥതയിലുള്ള 85.593 സെന്റ് സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മുന്‍സിഫ് കോടതി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് I, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് II എന്നീ കോടതികള്‍, അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ കോടതി എന്നിവയാണുണ്ടാകുക.

city exchange

ഗ്രൗണ്ട് ഫ്‌ളോര്‍ 3830.56 ചതുരശ്ര അടി, പോര്‍ച്ച് ഏരിയ 2119.72 ചതുരശ്ര അടി, ഒന്നാം നില 11728.1 ചതുരശ്ര അടി, രണ്ടാം നില 14483 ചതുരശ്ര അടി, മൂന്നാം നില 14332.3 ചതുരശ്ര അടി, നാലാം നില 14612 ചതുരശ്ര അടി, അഞ്ചാം നില 14171 ചതുരശ്ര അടി, സ്റ്റെയര്‍കെയ്സ് 2076.7 ചതുരശ്ര അടി, മെഷിന്‍ റൂം 1818.4 ചതുരശ്ര അടി ഇങ്ങനെ മൊത്തം 79172 ചതുരശ്ര അടി ആയിരിക്കും പുതുതായി നിര്‍മ്മിക്കുന്ന കോടതികളുടെ വിസ്തീര്‍ണമെന്ന് എം എല്‍ എ അറിയിച്ചു.

ഇനി പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി ടെക്‌നിക്കല്‍ അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ആലുവയില്‍ പുതിയ കോടതി സമുച്ചയം വേണമെന്ന ആലുവ ബാര്‍ കൗണ്‍സിലിന്റെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. അന്‍വര്‍ സാദത്ത് എം എല്‍ എയും ആലുവ ബാര്‍ കൗണ്‍സിലും നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ആലുവയില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചത്.

- Advertisement -
Ad image

ആലുവക്ക് പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയ കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി പി രാജീവിനും നന്ദി അറിയിക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!