

തൃക്കരിപ്പൂര്‍: രണ്ട് കുട്ടികളെ ഉപേക്ഷിച്ചു 30കാരിയായ യുവതി ബന്ധുവായ യുവാവിനോടൊപ്പം വീടുവിട്ടു പോയി എന്ന് മാതാവ് നല്‍കിയ വ്യാജ പരാതിക്കെതിരെ യുവാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. കാസര്‍ക്കോട് സ്വദേശി അബ്ദുല്‍ അറഫാത്ത് മുഹമ്മദാണ് പരാതി നല്‍കിയത്.

കേരളത്തിനു പുറത്ത് കുടുംബസമേതം താമസിക്കുന്ന യുവാവിനെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമായാണ് വ്യാജ പരാതി നല്‍കിയതെന്ന് യുവാവ് ആരോപിച്ചു. ഇതിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവാണെന്നും യുവാവ് പരാതിയില്‍ പറയുന്നു. സമഗ്രമായ അന്വേഷണം നടത്തി യുവതിയെ കണ്ടെത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവാവ് ആവശ്യപ്പെട്ടു.
