ഖത്തറില്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ഉടനെത്തും

Web Desk
1 Min Read

ദോഹ: സപ്തംബര്‍ അവസാനിക്കും മുമ്പോ ഒക്ടോബറോടെയോ ഖത്തറില്‍ കുട്ടികള്‍ക്കും വാക്‌സിന്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഖത്തറില്‍ വാക്സിനേഷന് അംഗീകാരം നല്‍കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. സപ്തംബര്‍ അല്ലെങ്കില്‍ ഒക്ടോബറോട് കൂടി രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാവുമെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്താക്കി. ജനങ്ങളില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മാസ്‌ക്ക് ഒഴിവാക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു.ഖത്തറില്‍ നല്‍കുന്ന വാക്സിനുകളുടെ കൂട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സനും ഉടന്‍ ഉള്‍പ്പെടുത്തിയേക്കും. ആസ്ട്രസെനക വാക്സിന്‍ ചുരുങ്ങിയ തോതില്‍ ഈയിടെ നല്‍കിയിരുന്നു. അതിന്റെ കൂടുതല്‍ ഡോസുകള്‍ ഉടനെത്തും. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന്റെ ഒരു ഡോസ് എടുത്ത് വന്നവര്‍ക്ക് രണ്ടാം ഡോസ് ആയി അസ്ട്ര സെനകയാണ് നല്‍കിയിരുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!