

പയ്യന്നൂര്‍: സ്വന്തം കുടുംബത്തേക്കാള്‍ അവരവര്‍ പഠിപ്പിക്കുന്ന കുട്ടികളെ ഏറെ സ്‌നേഹിക്കുന്നവരും അവരെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന വരുമാണ് അധ്യാപകരെന്ന് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയവനാണ് താനെന്നു പയ്യന്നൂര്‍ എ ഇ ഒ വിനോദ് കുമാര്‍. ള്ളിയത്ത് കടവിനു സമീപത്ത് സ്ഥിതി ചെയ്യുന്ന മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ട ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സംഘടിപ്പിച്ച ഇന്‍സ്‌പെയര്‍ 2022 ഗ്രാജുവേഷന്‍ ഡെ, അവാര്‍ഡ് ദാനം ആന്റ് ടാലന്റ് ഷോ എന്നിവ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഐ എസ് ഡി വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപ്പാല്‍ ടി പി സുരേഷ് പൊതുവാള്‍ അടുത്ത അധ്യയന വര്‍ഷ പദ്ധതി വിശദീകരിച്ചു. വൈസ് പ്രിന്‍സിപ്പാല്‍ കെ പി ദിവ്യ സ്വാഗതം പറഞ്ഞു.

കോവിഡ് മൂലം ഓണ്‍ലൈന്‍ അധ്യാപനം നടത്തേണ്ടി വന്നതിനാല്‍ അധ്യാപകര്‍ അവരുടെ കുടുംബ കാര്യങ്ങള്‍ പോലും ഉപേക്ഷിച്ച രാവും പകലും വിദ്യാര്‍ഥികള്‍കളെ സ്വന്തം കുട്ടികളെപ്പോലെ കരുതി അറിവ് പകര്‍ന്നു നല്‍കിയ പ്രതിബദ്ധതയെ ഒരിക്കലും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിശിഷ്ട അതിഥി കൂടിയായ എ ഇ ഒയ്ക്ക് മികച്ച സേവനത്തിന്നുള്ള പുരസ്‌കാരം പ്രിന്‍സിപ്പല്‍ കൈമാറി.
പൂര്‍വ്വ വിദ്യാര്‍ഥിയും ‘മലബാറിലെ മുസ്‌ലിം ബാര്‍ബര്‍മാര്‍’ എന്ന തിസീസിനു മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും പി എച്ച് ഡി ബിരുദം നേടി ഇപ്പോള്‍ അഹമദാബാദ് യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന ഡോ. സഫ്വാന്‍ അമീര്‍ അലിക്കുള്ള പുരസ്‌കാരം വൈസ് ചെയര്‍മാന്‍ കൈമാറി.
സംഘാടക മികവു കൊണ്ടും ജനബാഹുല്യം കൊണ്ടും സമ്പന്നമായ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികള്‍ കാഴ്ചവെച്ച കലാപരിപാടികള്‍ രക്ഷിതാക്കളുടെ പ്രശംസ നേടി. കുട്ടികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങിന് മാറ്റുകൂട്ടി. പഠനത്തില്‍ മികവ് തെളിയിച്ച 100ലധികം കുട്ടികളെ പുരസ്‌കാരം നല്‍കി ആദരിച്ചു.
ഐ എസ് ഡി ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് സഅദ്, പയ്യന്നൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹസീന കാട്ടൂര്‍, എഞ്ചിനീയര്‍ സി ഷൗക്കത്തലി, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഡോ. അഹമദ് ശാഫി, ഹാജി എം കെ തയ്യില്‍ പി ടി എ പ്രസിഡണ്ട് മുബീന ഇബ്രാഹിം തുടങ്ങിയവര്‍ ടാലന്റ് അവാര്‍ഡുകള്‍ കൈമാറി. കെ പി ലതിക നന്ദി പറഞ്ഞു.
നൈനിക മനോജ് (10), നദ സഫിയ യാസര്‍ (9), നസ്രീന്‍ (8), ആയിഷത്ത് സൈഹ (6) പരിപാടി നിയന്ത്രിച്ചു.

