കുടുംബ സൗഹൃദ വേദി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

Web Desk
2 Min Read

മനാമ: പുണ്യങ്ങളുടെ മാസമായ റമദാന്‍ മാസത്തില്‍ കുടുംബ സൗഹൃദ വേദി ഓറ ആര്‍ട്‌സ് അദലിയയില്‍ ലേബര്‍ തൊഴിലാളികള്‍, ബഹ്റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങള്‍ തുടങ്ങി അഞ്ഞൂറിലേറെ സംഘടിപ്പിച്ച് മെഗാ ഇഫ്താര്‍ സംഗമം നടത്തി.

city exchange

സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഒപ്പം എല്ലാവരും സമന്മാരാണെന്ന സന്ദേശം മുഖ്യ പ്രഭാക്ഷകന്‍ സയിദ് റമദാന്‍ നദ്വി നല്‍കി.

രക്ഷാധികാരി അജിത് കണ്ണൂര്‍, ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ട്രഷാര്‍ മണിക്കുട്ടന്‍, ലേഡീസ് വിംഗ് പ്രസിഡന്റ് കാത്തു സച്ചിന്‍ദേവ്, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗോപിനാഥ് മേനോന്‍, ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് അംഗം ബിജു ജോര്‍ജ്, ഗുരുദേവ സൊസൈറ്റി ചെയര്‍മാന്‍ അനില്‍, കെ എസ് സി എ പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, എസ് എന്‍ സി എസ് ചെയര്‍മാന്‍ ഡി കൃഷ്ണകുമാര്‍, സോമന്‍ ബേബി, ഡോ. പി വി ചെറിയാന്‍, കൂടാതെ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, ബദറു്ദ്ദീന്‍, സുരേഷ് സുബ്രമണ്യം, നിസാര്‍ കൊല്ലം, ബോബി പാറയില്‍, ഇ വി രാജീവന്‍, ജേക്കബ് തെക്കുതോട്, മനോജ് മയ്യന്നൂര്‍, എബി തോമസ്, ഗഫൂര്‍ കയ്പമംഗലം, അനസ് റഹിം, സോവിച്ചന്‍, ബഹദൂര്‍, വത്സരാജ്, ബേബി ഗണേഷ്, വിനയചന്ദ്രന്‍, അഭിലാഷ് വേലുക്ക, റാഷിദ് മാഹി, സജിത്ത് വെള്ളികുളങ്ങര, ഐ വി കൃഷ്ണന്‍, സെവി മാത്തുണ്ണി, ഡോ. ബിന്ദു നായര്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നിനു ആശംസകള്‍ നേര്‍ന്നു.

കൂടാതെ ബഹ്റൈനിലെ കലാ- സാമൂഹിക- സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിത് മണക്കാല, ബിജോ തോമസ്, സജി ചാക്കോ, ഷാജി പുതുക്കുടി, ജയേഷ് താന്നിക്കല്‍, മനോജ് പിലിക്കോട്, അന്‍വര്‍ നിലമ്പൂര്‍, മന്‍ഷീര്‍ കൊണ്ടോട്ടി, ജയേഷ് കുറുപ്പ്. ഇഫ്താര്‍ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ ഷമീര്‍ സലിം, റെനിഷ് റെജി, വിനോദ് അരുര്‍, ബൈജു കെ എസ്, ഹുസൈന്‍ വയനാട്, വിനോദ് ആറ്റിങ്ങല്‍, ഗഫൂര്‍ മയ്യന്നൂര്‍, ഹരീഷ് പി കെ, ഷനൂബ്, ലേഡീസ് വിംഗ് അംഗങ്ങളായ ഷക്കീല, ദേവി ദിവ്യ, വിജയംബിക, സംഗീതാ റോഷിത്, രമ സന്തോഷ് എന്നിവര്‍ വിരുന്നിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഇഫ്താര്‍ സംഗമം ബഹ്റൈന്‍ പ്രവാസികള്‍ക്കിടയിലെ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയെയും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിന്റെയും ഉദാഹരണമായി മാറി.

കുടുംബ സൗഹൃദവേദി ജനറല്‍ സെക്രട്ടറി ബോബി പുളിമൂട്ടില്‍ സ്വാഗതവും ഇഫ്താര്‍ കണ്‍വീനവര്‍ സയിദ് ഹനിഫ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!