സമുദ്ര മേഖലയിലെ കുവൈത്തിന്റെ അധികാരത്തിന് ഖത്തറിന്റെ പൂര്‍ണ പിന്തുണ

Web Desk
1 Min Read

ദോഹ: കുവൈത്തിന്റെ സമുദ്ര മേഖലകളിലെ പൂര്‍ണ അധികാരത്തിന് ഖത്തര്‍ പൂര്‍ണ്ണ പിന്തുണയും ഐക്യവും പ്രഖ്യാപിച്ചു. ഇറാഖ് ഐക്യരാഷ്ട്രസഭയ്ക്ക് സമര്‍പ്പിച്ച കോഓര്‍ഡിനേറ്റുകളുടെ പട്ടികയും ഭൂപടവും കുവൈത്തിന്റെ സമുദ്ര മേഖലകളിലെയും ഇറാഖുമായി ബന്ധപ്പെട്ട സ്ഥിരവും നിശ്ചിതവുമായ സമുദ്ര ഉയര്‍ച്ചകളിലെയും സാര്‍വഭൗമാധികാരത്തെ ലംഘിക്കുന്നതാണെന്ന് ഖത്തര്‍ വ്യക്തമാക്കിയതായി പ്രസ്താവനയില്‍ പറയുന്നു. പ്രത്യേകിച്ച് ഫഷ്ത് അല്‍ ഖൈദ്, ഫഷ്ത് അല്‍ ഐജ് എന്നീ പ്രദേശങ്ങളെ സംബന്ധിച്ചാണ് ഈ പരാമര്‍ശം.

city exchange

പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ചു. കുവൈത്തിന്റെ സമുദ്ര മേഖലകളിലും സമുദ്ര ഉയര്‍ച്ചകളിലും അതിന്റെ പൂര്‍ണ്ണ സാര്‍വഭൗമാധികാരം ഉറപ്പാക്കുന്നതിനുള്ള പിന്തുണ ഖത്തര്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമത്തിന്റെ ചട്ടങ്ങളും സിദ്ധാന്തങ്ങളും കൂടാതെ 1982ലെ യു എന്‍ കണ്‍വെന്‍ഷന്‍ ഓഫ് ദി ലോ ഓഫ് ദി സീയില്‍ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളും പരിഗണിക്കപ്പെടുമെന്ന് ഖത്തര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്തും ഇറാഖും തമ്മിലുള്ള ധാരണകളും കരാറുകളും ധാരണാപത്രങ്ങളും അനുസരിച്ചായിരിക്കണം വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടേണ്ടതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!